വയനാട് എം പി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയപ്പോൾ മുസ്‌ലിം ലീഗ് നേതാക്കളെ ആരെയും ക്ഷണിയ്ക്കാത്തതിൽ പാർട്ടി കടുത്ത പ്രതിഷേധത്തിൽ. വയനാട്ടിൽ നിന്ന് പാർലമെൻ്റംഗമായി തെരഞ്ഞെടുത്ത ശേഷം ആദ്യമായാണ് പ്രിയങ്ക കേരളത്തിലെത്തിയത്.
വിമാനത്താവളത്തിൽ എത്തിയ പ്രിയങ്കയെ സ്വീകരിക്കുന്നതിൽ തുടങ്ങി സ്വീകരണ പരിപാടികളിൽ ഒരിടത്തും ലീഗ് നേതാക്കൾ ആരുടെയും സാന്നിധ്യമുണ്ടായിരുന്നില്ല. മുതിർന്ന ലീഗ് നേതാക്കളെ ആരെയും പരിപാടിയ്ക്ക് ക്ഷണിക്കുകയോ വിവരം അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. വയനാട്ടിൽ പ്രിയങ്കയുടെ വിജയത്തിനും അസാമാന്യമായ ഭൂരിപക്ഷത്തിനും പിന്നിൽ പാണക്കാട് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമടക്കം ലീഗിൻ്റെ ഉയർന്ന നേതാക്കളുടെ വലിയ പരിശ്രമം ഉണ്ടായിരുന്നു.