യു എ ഇൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം

At Malayalam
1 Min Read

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു എ ഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം (100 ഒഴിവുകൾ) നടത്തുന്നു.

നഴ്സിംഗ് ബിരുദവും ICU, Emergency, Urgent care, Critical Care, Oil and Gas nursing എന്നീ മേഖലകളിലേതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം: 40 വയസ്സിൽ താഴെ.

ശമ്പളം: AED-5000. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, വിദ്യാഭ്യാസ യോഗ്യത, രെജിസ്ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഡിസംബർ 8 ഞായറാഴ്ച രാവിലെ 8:30 നും 10 മണിക്കും ഇടയിൽ ODEPC training centre, Floor 4, Tower 1, Inkel Business Park, Angamaly എന്ന വിലാസത്തിൽ എത്തിച്ചേരേണ്ടതാണ്.

- Advertisement -

കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574 .

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment