നെടുമങ്ങാട് താലൂക്കിലെ പൊടിയക്കാല സെറ്റിൽമെന്റിൽ മീനാങ്കലിൽ പ്രവർത്തിക്കുന്ന എഫ് പി എസ് 254, മാങ്കാല പ്രവർത്തിക്കുന്ന എഫ് പി എസ് 319 എന്നീ ന്യായവില ഷോപ്പുകളിൽ നിന്ന് റേഷൻ ഭക്ഷ്യധാന്യങ്ങൾ പൊടിയക്കാല ആദിവാസി സെറ്റിൽമെന്റുകളിൽ എത്തിക്കുന്നതിനായി ടിപ്പർ വാഹനം (ആറ് ടയർ) ഡ്രൈവർ സഹിതം പ്രതിമാസ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസ് സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു.
ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 26 ഉച്ചയ്ക്ക് 2 വരെ. അന്നേദിവസം ഉച്ചതിരിഞ്ഞ് 3.30ന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0471- 2731240