ആലപ്പുഴ ഗവ: റ്റി ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുക്കളുടെ കേൾവി പരിശോധനയ്ക്കായി കെ എസ് എസ് എം – എസ് ഐ ഡി – കാതോരം പദ്ധതിയ്ക്ക് കീഴിൽ നിയമിക്കുന്ന ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സിന്റെ നിലവിലുള്ള ഒഴിവിലേയ്ക്ക് 850 രൂപ ദിവസ വേതന വ്യവസ്ഥയിൽ (പരമാവധി 22,050 പ്രതിമാസം) 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. ഇതിനായി ഡിസംബർ അഞ്ചിന് രാവിലെ 11 മണിയ്ക്ക് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു.
പ്രായപരിധി : 2024 നവംബർ 1 ന് 40 വയസ്സ് കവിയരുത്. യോഗ്യത : ജെ പി എച്ച് എൻ – കേരള നഴ്സസ് അൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ. ഹിയറിംഗ് സ്‌ക്രീനിംഗിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആധാർ കാർഡ്, യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴസ്; താൽകാലിക ഒഴിവ്

Leave a comment
Leave a comment