മുഖ്യമന്ത്രിയേയും എതിർ രാഷ്ട്രീയ പാർട്ടികളെയും പാർട്ടി നേതാക്കളേയും സാദിഖലി തങ്ങൾ വിമർശിച്ചാൽ അതേ നാണത്തിൽ തങ്ങളെയും മുസ്ലിം ലീഗിനെയും വിമർശിക്കുമെന്ന് കെ ടി ജലീൽ എം എൽ എ. കാരണം ലീഗിന്‍റെ സംസ്ഥാന പ്രസിഡണ്ടാണ് തങ്ങൾ. പാണക്കാട് പ്രേമികൾക്ക് വിമർശനം സഹിക്കുന്നില്ലെങ്കിൽ ലീഗ് പ്രസിഡണ്ടിന്‍റെ സ്ഥാനത്തു നിന്ന് സാദിഖലി തങ്ങളെ മാറ്റി കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന അദ്ധ്യക്ഷനാക്കുന്നതാകും നല്ലത്.
പാണക്കാട് തങ്ങൻമാരെ രാഷ്ട്രീയ നേതൃത്വം കയ്യാളുന്നതിൽ നിന്ന് ഒഴിവാക്കി നിർത്തി, മത സംഘടനാ നേതൃത്വത്തിലും ‘ഖാളി ഫൗണ്ടേഷനിലും പതിമിതപ്പെടുത്തിയാൽ മാത്രമേ അവർ വിമർശനത്തിന് അതീതരാകൂവെന്നും കെ ടി ജലീൽ സാമൂഹാ മാധ്യമത്തിൽ കുറിച്ചു.