നയൻ താരയുടെ കത്തും , സൈബർ ആക്രമണവും

At Malayalam
1 Min Read

തമിഴ് സൂപ്പർ സ്റ്റാർ ധനുഷിനെതിരായ തുറന്ന കത്തിനു പിന്നാലെ നടി നയൻതാരയ്ക്ക് എതിരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടാകുന്നതായി റിപ്പോർട്ട്. ധനുഷിനൊപ്പം സിനിമയിൽ അഭിനയിച്ചിട്ടുള്ള അനുപമ പരമേശ്വരന്‍, ഐശ്വര്യലക്ഷ്മി, നസ്‌റിയ, പാര്‍വതി തിരുവോത്ത് തുടങ്ങിയ നടിമാര്‍ നയന്‍താരയെ പിന്തുണച്ച് രംഗത്തെത്തിയതായിരുന്നു. ഇതോടെ നയൻതാരയ്ക്ക് പിന്തുണ നൽകുന്നത് മലയാളത്തിലെ നടിമാരാണെന്ന പ്രചാരണവും സൈബറിടങ്ങളില്‍ ശക്തമായി. ധനുഷിനെ ന്യായീകരിച്ച് ഹാഷ്‍ടാഗുകളുമായി ആരാധകരും രംഗത്തുണ്ട്.

തമിഴ് – മലയാളം സിനിമാ മേഖലയിൽ വൻ കോളിളക്കം സൃഷ്ടിക്കാനുള്ള വാർത്തയായി നയൻ താരയുടെ കത്തു മാറിയതായാണ് ഇപ്പോൾ ലഭിയ്ക്കുന്ന വിവരം. തുറന്ന കത്തിനു പിന്നാലെ പല തമിഴ് – മലയാള സിനിമാ ഉന്നതരും നയൻ താരയുമായി ബന്ധപ്പെടുന്നതായാണ് വിവരം.

Share This Article
Leave a comment