യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചിട്ട് യുവാവ് ആത്മഹത്യ ചെയ്തു

At Malayalam
1 Min Read

യുവതിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം യുവാവും സ്വയം പ്രെട്രോൾ ഒഴിച്ച് തീകത്തിച്ചു. ഗുരുതര പൊള്ളലേറ്റ യുവാവ് മരിച്ചു , യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. കൊല്ലം ജില്ലയിലെ അഴിക്കലിലാണ് സംഭവം.

കോട്ടയം പാലാ സ്വദേശിയായ ഷിബു ചാക്കോയാണ് മരിച്ചത്. അഴീക്കൽ സ്വദേശി ഷൈജാമോളെയാണ് 80 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറേക്കാലമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നുവെന്ന് പറയുന്നു. ഇന്നലെ രാത്രിയോടെ ഷിബു ചാക്കോ , മാതാപിതാക്കളോടൊപ്പം ഷൈജ താമസിക്കുന്ന വീട്ടിലെത്തിയാണ് അതിക്രമം നടത്തിയത്.

നിരവധി കേസുകളിൽ പ്രതിയാണ് ഷിബു ചാക്കോ എന്നറിയുന്നു. പൊലിസെത്തി അനന്തര നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share This Article
Leave a comment