സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് ഒഴിവ്

At Malayalam
1 Min Read

തിരുവനന്തപുരത്തെ, പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. എംടെക്ക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിടെക് / ബി ഇ അല്ലെങ്കിൽ എം സി എ / എം എസ്‌സി (കമ്പ്യൂട്ടർ സയൻസ് / ഐ ടി) ആണ് യോഗ്യത. ഡാറ്റാബേസ് ആർക്കിടെക്റ്റ് അല്ലെങ്കിൽ സിസ്റ്റം ആർക്കിടെക്റ്റ് ആയി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രതിമാസ വേതനം 57,747 രൂപ. താൽപര്യമുള്ളവർ നവംബർ 15 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ എസ് ആർ ടി സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.      

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment