ഹോമിയോപ്പതി വകുപ്പിൽ താത്കാലിക നിയമനം

At Malayalam
1 Min Read

ഹോമിയോപ്പതി വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം സർക്കാർ ഹോമിയോ ആശുപത്രിയിൽ അറ്റൻഡർ / മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജനനി, സീതാലയം, ആയുഷ്മാൻ ഭവഃ എന്നീ പദ്ധതികളിലായി മൂന്ന് ഒഴിവാണ് ഉള്ളത്.

എസ് എസ് എൽ സിയാണ് വിദ്യാഭ്യാസ യോ​ഗ്യത. കൂടാതെ എ ക്ലാസ്സ് ഹോമിയോ പ്രാക്ടീഷ്യണറുടെ കീഴിൽ 3 വർഷം ജോലിചെയ്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സിന് താഴെ. പ്രതിമാസം 18,390 രൂപ ലഭിക്കും.

താത്പര്യമുള്ളവർ ഇ – മെയിൽ ഐ ഡി, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഫോട്ടോ പതിച്ച ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം dmohomoeotvm@kerala.gov.in എന്ന ഐഡിയിലോ നേരിട്ടോ അയക്കുക. ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും.

Share This Article
Leave a comment