പൊലിസ് മെഡലുകളിൽ അക്ഷരതെറ്റ്, തിരിച്ചു വിളിച്ചു

At Malayalam
1 Min Read

മുഖ്യമന്ത്രി വിതരണം ചെയ്ത പൊലിസ് മെഡലുകളിൽ ഗുരുതരമായ അക്ഷരത്തെറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് മെഡലുകളെല്ലാം തിരിച്ചു വിളിച്ചു. മുഖ്യമന്ത്രിയുടെ എന്നതിനു പകരം ‘മുഖ്യമന്ത്രയുടെ ‘ എന്നും പൊലിസ് മെഡൽ എന്നതിന് ‘പോലസ് മെഡൻ’ എന്നുമൊക്കെയാണ് മെഡലുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

മെഡൽ ലഭിച്ച പൊലിസ് ഉദ്യോഗസ്ഥർ പിഴവു കണ്ടെത്തി മേലധികാരികൾക്ക് റിപ്പോർട്ടു ചെയ്യുകയായിരുന്നു. തുടർന്ന് പൊലിസ് മേധാവി മെഡലുകൾ എത്രയും വേഗം തിരികെ വാങ്ങാൻ നിർദേശം നൽകി. അക്ഷരത്തെറ്റുകൾ അടിയന്തരമായി തിരുത്തി പുതിയ മെഡലുകൾ നൽകാൻ കരാർ എടുത്ത സ്ഥാപനത്തിന് നിർദേശം നൽകുകയും ചെയ്തു.

കേരള പിറവിയോടനുബന്ധിച്ച് 264 പൊലിസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്. പകുതിയോളം മെഡലുകളിലാണ് ഈ പിഴവു കണ്ടെത്തിയത്

Share This Article
Leave a comment