പത്രികാ സമർപ്പണം പൂർത്തിയായി , സൂക്ഷ്മപരിശോധന 28 ന് , 30 ന് പിൻവലിക്കാം

At Malayalam
1 Min Read

ഉപതെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ നിയമസഭാ മണ്ഡലങ്ങളായ പാലക്കാടും ചേലക്കരയിലും യഥാക്രമം 16 ഉം 9 ഉം സ്ഥാനാർത്ഥികൾ വീതം പത്രിക നൽകിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാർലമെൻ്റ് മണ്ഡലമായ വയനാട്ടിൽ ആകട്ടെ 21 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്.

ഡോ. പി സരിൻ (സി പി എം സ്വതന്ത്രൻ), രാഹുൽ മാങ്കൂട്ടത്തിൽ (കോൺഗ്രസ്), സി കൃഷ്ണ കുമാർ (ബി ജെ പി ) എന്നിവരാണ് പാലക്കാട്ടെ പ്രധാന സ്ഥാനാർത്ഥികൾ. കൂടാതെ ഡമ്മികളായി കെ ബിനുമോൾ (സി പി എം ) , കെ പ്രമീള കുമാരി (ബി ജെ പി) എന്നിവരുമുണ്ട്. പുറമേ 7 സ്വതന്ത്രരും രംഗത്തുണ്ട്.

ചേലക്കരയിൽ യു ആർ പ്രദീപ് ( സി പി എം ) , രമ്യ ഹരിദാസ് (കോൺഗ്രസ് ) , കെ ബാലകൃഷ്ണൻ (ബി ജെ പി ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർത്ഥികൾ. കൂടാതെ ആറ് സ്വതന്ത്ര സ്ഥാനാർത്ഥികളും പത്രിക നൽകിയിട്ടുണ്ട്.

വയനാട്ടിൽ സത്യൻ മൊകേരി (സി പി ഐ ), പ്രിയങ്ക ഗാന്ധി (കോൺഗ്രസ് ) , നവ്യ ഹരിദാസ് (ബി ജെ പി ) എന്നിവർക്കു പുറമേ 18 സ്വതന്ത്രരും പത്രിക നൽകി.

- Advertisement -

ഒക്ടോബർ 28 ന് സൂക്ഷ്മപരിശോധന നടക്കും. ഒക്ടോബർ 30 വൈകീട്ട് മൂന്നു മണിയ്ക്കകം പത്രികകൾ പിൻവലിക്കാം. അതിനു ശേഷം മാത്രമേ അന്തിമ സ്ഥാനാർത്ഥി പട്ടിക ലഭ്യമാകൂ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment