പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പി ആർ ഒ അപേക്ഷിക്കാം.

At Malayalam
1 Min Read

കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം – നോര്‍ക്ക സെന്റര്‍) പബ്ളിക് റിലേഷന്‍സ് ഓഫീസറുടെ (പി ആർ ഒ ) ഒഴിവിലേയ്ക്ക് (01) അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേയ്ക്കാണ് നിയമനം.

പബ്ളിക് റിലേഷൻസ് / മാസ് കമ്മ്യൂണിക്കേഷൻസ് / ജേർണലിസം ഇവയിലൊന്നിൽ ബിരുദാനന്തര ബിരുദം / ബിരുദം / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നിവ വിദ്യാഭ്യാസ യോഗ്യതയും മാധ്യമപ്രവര്‍ത്തനത്തിലും പബ്ളിക് റിലേഷന്‍സിലും 3 വർഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 45 വയസ്സ്. പ്രതിമാസം 35,000 (Consolidated) ശമ്പളം ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റാ (മേല്‍വിലാസം, ഫോണ്‍ നമ്പര്‍ ഇ – മെയില്‍ വിലാസം ഉള്‍പ്പെടുത്തണം) വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 2024 നവംബര്‍ 06 ന് വൈകിട്ട് 05 മണിക്കകം ceo@pravasikerala.org എന്ന ഇ – മെയിലില്‍ അപക്ഷ നല്‍കാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷന്‍ www.pravasikerala.org വെബ്ബ്സൈറ്റില്‍ ലഭ്യമാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment