അവസരങ്ങൾ ഫാര്‍മസിസ്റ്റ് ഒഴിവ്

At Malayalam
1 Min Read

ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 5 രാവിലെ 10.30 ന് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിയ്ക്ക് സമീപം) ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും.

എന്‍ സി പി (നഴ്‌സ് കം ഫാര്‍മസിസ്റ്റ്) / സി സി പി (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി, ഹോമിയോ പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം ,വയസ് , തിരിച്ചറിയല്‍ രേഖ, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവയുടെ അസൽ , പകർപ്പുകൾ എന്നിവയുമായി നേരിട്ട് ഹാജരാകേണ്ടതാണ്.

Share This Article
Leave a comment