കോട്ടയത്ത് കുടുംബത്തിലെ 3 പേർ മരിച്ചനിലയിൽ

At Malayalam
0 Min Read

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ. കാഞ്ഞിരപ്പള്ളി ചിറഭാഗത്ത് സോമനാഥൻ, ഭാര്യ സരസമ്മ, മകൻ ശ്യാം എന്നിവരാണ് മരിച്ചത്. മാതാപിതാക്കളെ കൊന്നിട്ട് മകൻ ആത്മഹത്യ ചെയ്തതാണന്നാണ് പൊലിസിൻ്റെ പ്രാഥമിക വിലയിരുത്തൽ.

ശ്യാമിനെ തൂങ്ങി മരിച്ച നിലയിൽ വീട്ടിലെ മുറിക്കുള്ളിലും മറ്റു രണ്ടുപേരെ നിലത്ത് ചോരവാർന്ന നിലയിലുമാണ് കണ്ടെത്തിയത്. വിരമിച്ച പൊലിസ് ഉദ്യോഗസ്ഥനാണ് മരിച്ച സോമനാഥൻ. മകൻ ശ്യാം സിവിൽ സപ്ലൈസിലാണ് ജോലി ചെയ്യുന്നതെന്നും നാട്ടുകാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ കൊലപാതകത്തിൻ്റെ കാരണം വ്യക്തമാകൂ.

Share This Article
Leave a comment