നടി മാലാ പാർവതിയിൽ നിന്ന് പണം തട്ടാൻ തട്ടിപ്പു സംഘത്തിൻ്റെ ശ്രമം. മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പിന് ശ്രമിച്ചത്. വ്യാജ ഐ ഡി കാര്‍ഡ് അടക്കം കാണിച്ച് തട്ടിപ്പുകാര്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞാണ് നടിയെ സമീപിച്ചത്. ഷൂട്ടിംഗിനിടെയാണ് കൊറിയര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം മാല പാര്‍വതിയെ ഫോണിൽ വിളിക്കുന്നത്. ഒരു മണിക്കൂറോളം സംസാരിച്ചതോടെ തട്ടിപ്പ് ആണെന്ന് നടിക്ക് മനസിലായി. ആധാര്‍ വിവരങ്ങള്‍ അടക്കം ചോര്‍ത്തി കൊണ്ടാണ് തട്ടിപ്പ് ശ്രമം നടത്തിയത്.