അദാനി ഗ്രൂപ്പിൻ്റെ ഒരു കൂറ്റൻ ബാർജ് രാവിലെ 11 മണിക്ക് മുതലപ്പൊഴി കടക്കവേ നിയന്ത്രണം നഷ്ടപ്പെട്ട് പാറയിലിടിച്ചു കുടുങ്ങി. ബാർജിലുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ 5 പേരെയും രക്ഷപ്പെടുത്തി. രണ്ട് പേർക്ക് ചെറിയ പരിക്കു പറ്റിയിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബാർജ് അവിടെ നിന്ന് നീക്കം ചെയ്യണമെങ്കിൽ കൂറ്റൻ ക്രെയിൻ എത്തിക്കേണ്ടതുണ്ട്. അതിനു വേണ്ട ശ്രമങ്ങൾ അദാനി അധികൃതർ തുടങ്ങിയതായി അറിയുന്നു.