മുഖ്യമന്ത്രിയോട് മാപ്പു ചോദിച്ച് പി വി അൻവർ

At Malayalam
1 Min Read

ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തിൽ മാപ്പു ചോദിച്ച് പി വി അൻവർ എം എൽ എ. അൻവറിൻ്റെ പരാമർശം പൊതുവേ വലിയ വിമർശനമാണ് സമൂഹത്തിൽ ഉണ്ടായത്. ‘മുഖ്യമന്ത്രിയുടെ അപ്പൻ്റെ അപ്പനായാലും മറുപടി പറയും’ എന്നതായിരുന്നു ആ പരാമർശം. സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് അൻവറിനെതിരെ ഉണ്ടായത്.

വിടുവായത്തം ആകാം എന്നു കരുതി സ്ഥലകാല ബോധവും സാമാന്യ മര്യാദയും വേണ്ടേ എന്ന് ചിലർ അൻവറിൻ്റെ പ്രസ്താവനയുടെ അടിയിൽ കുറിച്ചു. രാഷ്ട്രീയ ആശയങ്ങളോട് എതിർപ്പാകാം, പക്ഷേ വ്യക്തിപരമായി അവഹേളിക്കുന്ന ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാം എന്നതിൽ തർക്കം വേണ്ടന്നും ചിലർ. ആ പ്രസ്താവന അതിരു കടന്നതാണ് എന്ന രീതിയിലായി മുഴുവൻ ചർച്ചയും.

തുടർന്ന് മുഖ്യമന്ത്രിയോടും കുടുംബത്തോടും അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവരോടും ക്ഷമ ചോദിച്ചു കൊണ്ട് പി വി അൻവർ രംഗത്തെത്തി. താൻ അത്തരത്തിൽ ഉദ്ദേശിച്ചിട്ടില്ലെന്നും നാവു പിഴയാണ് സംഭവിച്ചതെന്നും അൻവർ പറയുന്നു. തൻ്റെ വാക്കുകൾ ദയവായി ആരും ആ അർത്ഥത്തിൽ എടുക്കരുതെന്നും തൻ്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അൻവർ പറഞ്ഞു. നിയമസഭയിലേക്ക് വരുന്ന വഴിയിൽ വച്ചാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment