മഴ പെയ്യും, കരുതൽ വേണം

At Malayalam
0 Min Read

തെക്കൻ – മധ്യകേരളത്തിൽ മഴ ശക്തിപ്പെടുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്ത മഴ പെയ്യുമെന്നും അറിയിപ്പിലുണ്ട്. കൂടാതെ ആറു ജില്ലകളിൽ ശക്തമായ മഴ ചെയ്യാനും സാധ്യത പ്രവചിക്കുന്നു. തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഈ സാധ്യത കാണുന്നത്.

തെക്കൻ കേരളത്തിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണ് മഴ സാധ്യത കൂടിയത്. രണ്ടു ദിവസത്തിനുള്ളിൽ വടക്കു – പടിഞ്ഞാറ് ദിശയിൽ ന്യൂനമർദമായി സഞ്ചരിക്കാനുള്ള സാധ്യതയും പ്രവചിക്കുന്നു.

Share This Article
Leave a comment