കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാതല അദാലത്ത് നാളെയും മറ്റന്നാളും (ഒക്‌ടോബര്‍ 8, 9 ) തീയതികളില്‍ നടക്കും. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി സതീദേവിയും മറ്റ് കമ്മിഷനംഗങ്ങളും അദാലത്തിന് നേതൃത്വം നല്‍കും.
എട്ടിന് നഗര പ്രദേശങ്ങളിലുള്ളവരുടെ പരാതികളും ഒന്‍പതിന് നഗരത്തിന് പുറത്തുള്ളവരുടെ പരാതികളുമാണ് കേള്‍ക്കുന്നത്. പുതിയ പരാതികളും ജവഹര്‍ ബാലഭവനില്‍ നടക്കുന്ന അദാലത്തില്‍ സ്വീകരിക്കും.