ആരോടും പ്രതിബദ്ധത ഇല്ലെന്ന് കെ ടി ജലീൽ

At Malayalam
1 Min Read

തനിക്ക് സി പി എം നോടോ കോൺഗ്രസിനോടോ പ്രതിബദ്ധതയൊന്നുമില്ലെന്നും സി പി എം മായി സഹകരിച്ചു പോകാനാണ് താല്പര്യമെന്നും സി പി എം സഹയാത്രികനും മുൻ മന്ത്രിയുമായ കെ ടി ജലീൽ പറയുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി ജലീൽ നേരത്തേ പറഞ്ഞിരുന്നത് ഇപ്പോൾ ആവർത്തിക്കുകയും ചെയ്തു.

പി വി അൻവറിനോട് ചില കാര്യങ്ങളിൽ തനിക്ക് യോജിപ്പുണ്ടെന്നും എന്നാൽ ചിലതിൽ വിയോജിപ്പാണെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു. തനിക്ക് ഒരു അധികാര പദവിയും ഇനി ആവശ്യമില്ല. അവസാനശ്വാസം വരെ സി പി എം ന് ഒപ്പം നിന്നു പോകുമെന്നും ജലീൽ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ഇന്ന് (ഒക്ടോബർ 2)പുറത്തിറയുന്ന സ്വർഗസ്ഥനായ ഗാന്ധിജി എന്ന തൻ്റെ പുസ്തകത്തിൻ്റെ അവസാന അധ്യായത്തിൽ ഉണ്ടാകുമെന്നും കെ ടി ജലീൽ എം എൽ എ പറഞ്ഞു.

കൈരളി ബുക്സ് ആണ് പുസ്തകം പ്രകാശനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ ഗുരുനാഥനായ കൊരമ്പയിൽ അഹമ്മദ് ഹാജിക്കും കോടിയേരി ബാലകൃഷ്ണനുമാണ് ജലീൽ തൻ്റെ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. കൂടുതൽ കാര്യങ്ങൾ ഇന്ന് വൈകിട്ട് 4.30 ന് നടത്തുന്ന വാർത്താ സമ്മേളനത്തിൽ താൻ പറയുമെന്നും കെ ടി ജലിൽ അറിയിച്ചു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment