അങ്കമാലിയിൽ വീടിനുള്ളിൽ ഭക്ഷണം കഴിച്ചിരുന്നവർക്ക് ഇടിമിന്നലേറ്റ് ശരീരത്തിൽ പൊള്ളലുണ്ടായി. അങ്കമാലി എടത്തോട് സ്വദേശികളായ ഷൈജൻ, ഭാര്യ സോന, മകൻ ഷാൻ എന്നിവർക്കാണ് പൊള്ളലേറ്റത്. രാത്രി 9 മണിയോടെയാണ് ഇവർക്ക് വീടിനുള്ളിൽ വച്ച് മിന്നലേൽക്കുന്നത്.
ഷൈജനും മകനും നേരിയ രീതിയിലാണ് പൊള്ളലേറ്റത്. എന്നാൽ ഗുരുതരമായി പൊള്ളലേറ്റ സോന താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വാടക വീട്ടിൽ താമസിയ്ക്കുന്ന ഇവരുടെ വീട്ടുപകരണങ്ങളും മിന്നലേറ്റ് നശിച്ചു. മെയിൻ സ്വിച്ചിന് തീ പിടിക്കുകയും ഫാനുകൾ, ലൈറ്റുകൾ, റഫ്രിജറേറ്റർ തുടങ്ങിയ ഗൃഹോപകരണങ്ങളും മിന്നലേറ്റ് കത്തി നശിച്ചിട്ടുണ്ട്.
