താല്‍ക്കാലിക അധ്യാപക നിയമനം
തൃശ്ശൂര്‍ ഗവ: ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിന് കീഴിലുള്ള തൃശ്ശൂര്‍, വടക്കാഞ്ചേരി ഗവ: ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് എന്ന സ്ഥാപനങ്ങളിലേക്ക് ഇംഗ്ലീഷ് ആന്റ് വര്‍ക്ക്‌പ്ലെയ്‌സ് സ്‌കില്‍ അധ്യാപക തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
ഹയര്‍ സെക്കണ്ടറി (ഇംഗ്ലീഷ്) അധ്യാപക തസ്തികയുടെ യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തൃശ്ശൂര്‍ ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ ഓഫീസില്‍ ഇന്ന് (ഒക്ടോബര്‍ 1) രാവിലെ 10 നു നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
