സി – ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്‌സ് ഡിവിഷൻ നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മീഡിയ പ്രൊഡക്ഷൻ, ഫിലിം ടെലിവിഷൻ പ്രൊഡക്ഷൻ, ഗ്രാഫിക് , അനിമേഷൻ, സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ ആൻഡ് പ്രൊഡക്ഷൻ മേഖലകളിൽ ജോലി സാധ്യതയുള്ള കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത പ്ലസ് ടുവാണ്.
ആറുമാസമാണ് കോഴ്‌സ് ദൈർഘ്യം. അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 10. കൂടുതൽ വിവരങ്ങൾക്ക് 8547720167, http://mediastudies.cdit.org
