വൈക്കത്തു നിന്നുള്ള എം എൽ എ യായ സി കെ ആശയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം സി ഐയെ സ്ഥലം മാറ്റി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത സി പി ഐ നേതാക്കളെ മർദ്ദിച്ചതായും എം എൽ എയോട് മോശമായി പെരുമാറിയെന്നും പരാതി ഉയർന്നിരുന്നു.
സംഭവത്തിനു പിന്നാലെ സി കെ ആശ എം എൽ എ നിയമസഭാ സ്പീക്കർക്ക് പരാതി നൽകുകയായിരുന്നു. ഡി ജി പിക്കും പരാതി നൽകിയിരുന്നു. ഡി ജി പിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് സി ഐയെ സ്ഥലം മാറ്റിയത്. സ്പീക്കർക്ക് നൽകിയ പരാതിയിൽ അന്വേഷണം തുടരും.