കുടുബശ്രീ നടപ്പിലാക്കി വരുന്ന പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ആനിമേറ്റര്‍ കോ – ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും ചുവടെ പറയുന്ന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ജാതി , വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷകള്‍ ഒക്‌ടോബര്‍ 10 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ലഭ്യമാക്കണം വിലാസം : ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കുയിലിമല, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി ഒ ഇടുക്കി. ഫോണ്‍ : 04862 – 232223.