സി പി എം നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം ആശുപത്രിക്ക് കൈമാറുന്നത് അദ്ദേഹത്തിൻ്റെ ആഗ്രഹ പ്രകാരമാണെന്ന് മകൻ എം എൽ സജീവൻ പറയുന്നു. ലോറൻസ് ദൈവവിശ്വാസി ആയിരുന്നില്ല.
ഇപ്പോൾ ഉണ്ടായിരിക്കുന്ന തർക്കത്തിന് പിന്നിൽ ആർ എസ് എസ് ആണെന്നും ആശ സംഘപരിവാറിന്റെ ടൂൾ ആണെന്നും സജീവൻ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതിനെതിരെ മകൾ ആശ ഹൈക്കോടതിയെ സമീപിച്ചതിനെ പിന്നാലെയാണ് സജീവൻ രംഗത്തെത്തിയത്.
