പാർട്ടിക്ക് വഴങ്ങി പി വി അൻവർ എം എൽ എ. താത്ക്കാലികമായി പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കുന്നെന്ന് അൻവർ ഫേയ്സ്ബുക്ക് പോസ്റ്റിട്ടു .പാർട്ടിയിൽ പൂർണ വിശ്വാസമുണ്ട്, പാർട്ടിയാണ് എല്ലാത്തിനും മുകളിൽ. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്.
പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെയാണ് പോരാട്ടം. തൻ്റെ നടപടി സഖാക്കളെ വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും അൻവർ ഫേയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.