അതിഥി അധ്യാപക അഭിമുഖം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ജിയോളജി വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിന് സെപ്റ്റംബർ 20 നു രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ചേംബറിൽ അഭിമുഖം നടക്കും. യു ജി സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം 20 ന് രാവിലെ 11 മണിക്ക് മുമ്പ് പ്രിൻസിപ്പലിനു മുന്നിൽ ഹാജരാകണം.