കാപ്പിൽ അപകടം, കുട്ടിയെ കിട്ടി

At Malayalam
0 Min Read

ഇന്നലെ വൈകീട്ട് വർക്കല കാപ്പിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങി അപകടത്തിൽപെട്ട് മരിച്ച ജിഷ്ണു (18 വയസ്, ജഗദീന്ദ്ര വിലാസം, നാവായിക്കുളം വില്ലേജ് ) വിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി വർക്കല താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൂടാതെ ഈ അപകടത്തിൽപ്പെട്ട ജിഷ്ണുവിന്റെ സഹോദരൻ അദ്വൈത് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിലാണ്.

അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ഇറങ്ങിയ , അശ്വിനെ ( 23 , ചരുവിള പുത്തൻവീട്, തിരുവല്ലം) കൂടുതൽ ചികിത്സയ്ക്കായി വർക്കല താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തതായി അധികൃതർ അറിയിച്ചു.

Share This Article
Leave a comment