സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികദേഹം ഇന്ന് രാവിലെ 11 മണിയോടെ പാർട്ടിയുടെ രാജ്യത്തെ ആസ്ഥാനമായ എ കെ ജി ഭവനിലേക്ക് കൊണ്ടുപോകും. യെച്ചൂരിയുടെ വസതിയിലാണ് നിലവിൽ ഭൗതിക ദേഹമുള്ളത്. 11 മണി മുതൽ എ കെ ജി ഭവനിലാണ് പൊതുദർശനം.
രാജ്യത്തെ വിവിധ നേതാക്കൾ ഇന്ന് സീതാറാം യെച്ചൂരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി എ കെ ജി ഭവനിലെത്തുന്നുണ്ട്. അതിനു ശേഷം ഭൗതികദേഹം വിലാപ യാത്രയായി 14 അശോക റോഡു വരെ കൊണ്ടുപോകും. വൈകീട്ട് അഞ്ചു മണിയോടെ ഭൗതികദേഹം ഡെൽഹി എയിംസ് ആശുപത്രി അധികൃതർക്ക് പാർട്ടി നേതാക്കൾ കൈമാറും.
സീതാറാം യെച്ചൂരിയുടെ അഭിലാഷം അനുസരിച്ചാണ് ഭൗതിക ദേഹം എയിംസിലെ മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്കായി വിട്ടു നൽകുന്നത്.