മണിപ്പൂർ ഗവർണർ സംസ്ഥാനം വിട്ട് ഗുവാഹത്തിയിൽ പോയി. സംസ്ഥാനത്ത് സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഗവർണർ ലക്ഷ്മൺ ആചാര്യ സംസ്ഥാനം വിട്ടു പോയത്. എന്നാൽ ഗവർണർ കലാപത്തിൽ ഭയന്ന് രക്ഷതേടി പോയതാണെന്ന റിപ്പോർട്ട് രാജ്ഭവൻ നിഷേധിച്ചു.
ഗവർണർ സമാധാന ചർച്ചകളിൽ സജീവമാണെന്നും അസമിൻ്റെ കൂടി ചുമതലയുള്ളതിനാലാണ് ഗുവാഹത്തിയിലേക്ക് പോയതെന്നും രാജ്ഭവൻ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.