കോഴിക്കോട് അമ്പതോളം വിദ്യാർഥികൾക്ക് മഞ്ഞ പിത്ത ബാധ സ്ഥിരീകരിച്ചു. പാലേരി വടക്കുമ്പാട് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർഥികൾക്കാണ് ചികിത്സ തുടങ്ങിയത്. സ്കൂളിലെ കുടിവെള്ള സ്രോതസ് കിണറായതിനാൽ കിണർ വെള്ളം പരിശോധിച്ചു. അതിൽ പ്രശ്നമൊന്നും കണ്ടില്ലന്ന് അധികൃതർ പറഞ്ഞു.
സ്കൂളിനു സമീപത്തു പ്രവർത്തിക്കുന്ന പാനീയങ്ങൾ വിൽക്കുന്ന കടകളെല്ലാം പൂട്ടാൻ പഞ്ചായത്ത് നിർദേശം നൽകി. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും രോഗപരിശോധന നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.