ഗുണ്ടാ നേതാവ് ഓംപ്രകാശ് അകത്തായി

At Malayalam
1 Min Read

ഗുണ്ടാ നേതാവ് ഓംപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം തുമ്പ പൊലീസ് ആണ് ഇയാളെ പിടി കൂടിയത്. ഇന്നലെ രാത്രിയിൽ ബൈപ്പാസിൽ നടന്ന അപകട സ്ഥലത്ത് ഓംപ്രകാശിനെ കണ്ടപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. കരുതൽ കസ്റ്റഡി മാത്രമെന്ന് പൊലീസ് പറഞ്ഞു.

പുതിയ കേസുകളൊന്നും ഓംപ്രകാശിന്റെ പേരിലില്ല. നിലവിലുള്ള കേസിൽ ഓംപ്രകാശിന് ജാമ്യം ലഭിച്ചതാണെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 12 മണിക്കാണ് ബൈപ്പാസിൽ ബൈക്ക് യാത്രക്കാരനെ കാർ ഇടിച്ചത്. ഈ സ്ഥലത്താണ് ഓംപ്രകാശിനെ കണ്ടത്. തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഓം പ്രകാശിനെ കഴിഞ്ഞ ഡിസംബറിൽ ​ഗോവയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. പാറ്റൂർ ഗുണ്ടാ ആക്രമണ കേസിലായിരുന്നു അറസ്റ്റ്.

Share This Article
Leave a comment