എ ഡി ജി പി മുഖ്യമന്ത്രിയോട് സമ്മതിച്ചു

At Malayalam
1 Min Read

എ ഡി ജി പി – ആര്‍ എസ് എസ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിക്കാഴ്ച നടന്നെന്ന് സ്ഥിരീകരണം. പി വി അന്‍വര്‍ എം എല്‍ എ തുടങ്ങിവച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എ ഡി ജി പി എം ആര്‍ അജിത്ത് കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണത്തിലാണ് ദത്താത്രേയ ഹൊസബലെയുമായി കൂടിക്കാഴ്ച നടന്നെന്ന് വ്യക്തമാക്കുന്നത്.

2023 മേയ് 22 ന് പാറമേക്കാവ് വിദ്യാമന്ദിർ സ്‌കൂളില്‍ ആര്‍ എസ് എസ് ക്യാംപിനിടെയായിരുന്നു കൂടിക്കാഴ്ച. സുഹൃത്തിൻ്റെ കാറിലായിരുന്നു യാത്ര. സഹപാഠിയായ ഇയാളുടെ ക്ഷണം സ്വീകരിച്ചായിരുന്നു ആര്‍ എസ് എസ് ദേശീയ ജനറല്‍ സെക്രട്ടറിയെ കണ്ടത് എന്നും എം ആര്‍ അജിത്ത് കുമാര്‍ വിശദീകരിക്കുന്നു.

Share This Article
Leave a comment