ട്രേഡ് ടെക്നീഷ്യൻ
നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിൽ ജനറൽ വർക്ക്ഷോപ്പിൽ കാർപ്പെന്ററി, ഫിറ്റിംഗ്, ഷീറ്റ്മെറ്റൽ, ടാർണിംഗ് ട്രേഡുകളിൽ ട്രേഡ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0471 2222935, 9400006418.
