സുജിത് ദാസ് തെറിച്ചു, ആദ്യ വിക്കറ്റെന്ന് അൻവർ

At Malayalam
1 Min Read

എസ്‍ പി സുജിത് ദാസിൻ്റെ സസ്പെൻഷനിൽ പ്രതികരണവുമായി പി വി അൻവർ എം എൽ എ. ഒരു പുഴുക്കുത്ത് പുറത്തേക്കെന്നാണ് അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ബോൾ കൊണ്ട് സ്റ്റംപ് തെറിയ്ക്കുന്ന ചിത്രവും ഒപ്പം ചേർത്തിട്ടുണ്ട്.

മലപ്പുറം എസ്‍ പി ക്വാർട്ടേഴ്സിലെ മരംമുറി കേസുമായി ബന്ധപ്പെട്ട് സുജിത് ദാസ്, അൻവറുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ അൻവർ നടത്തിയ വെളിപ്പെടുത്തലിൽ പത്തനംതിട്ട എസ്‍ പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ സ്ഥലം മാറ്റിയിരുന്നു. ആരോപണങ്ങളെ കുറിച്ച് ഡി ഐ ജി നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷന് മുഖ്യമന്ത്രി ഉത്തരവിട്ടത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment