കളിത്തോക്ക് കൊടുത്ത് നാരങ്ങ വാങ്ങിച്ചു

At Malayalam
0 Min Read

കളിത്തോക്ക് അയച്ച് പരിഹസിച്ച യൂത്ത് ലീഗിന് അതേ നാണയത്തിൽ മറുപടി കൊടുത്ത് പി വി അൻവർ എം എൽ എ. പരിമിതികൾ മാത്രമുള്ള യൂത്ത് ലീഗിന് വെള്ളം കലക്കാൻ ഒരു കൊട്ട നാരങ്ങ ഇരിക്കട്ടെ എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അൻവർ പരിഹസിച്ചു.

എ ഡി ജി പി എം ആർ അജിത് കുമാറിനെതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ അൻവർ തോക്ക് ലൈസൻസിനായി മലപ്പുറം ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അൻവറിനെ പരിഹസിച്ച് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചു നൽകിയത്.

Share This Article
Leave a comment