ഇലക്ട്രിക് ബസ് സർവീസ് , റെക്കോർഡ് കളക്ഷനുമായി വികാസ് ഭവൻ യൂണിറ്റ്

At Malayalam
1 Min Read

14 ഇലക്ട്രിക്ക് ബസ് സർവീസ് നടത്തി കെ എസ് ആർ ടി സി യുടെ വികാസ് ഭവൻ യൂണിറ്റ് നേടിയത് മാസം അമ്പതു ലക്ഷം രൂപ. വെറും 14 സർവീസ് നടത്തിയാണ് ഈ റിക്കോർഡ് നേട്ടത്തിന് അർഹമായത്. 2024 ജനുവരിയിൽ 19.72 ലക്ഷമായിരുന്നുവെങ്കിൽ ആഗസ്റ്റ് മാസം 24 ലക്ഷം രൂപ അധികമായി നേടി വരുമാനം 43.81 ലക്ഷമായി വർദ്ധിച്ചു.

വരുമാനം കുറഞ്ഞ സർവീസുകൾ പുന: ക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെയും സി എം ഡി യുടെയും നിർദ്ദേശത്തെ തുടർന്ന് ഇലക്ട്രിക് ബസുകളുടെ ഷെഡ്യൂളുകൾ റീ അറേഞ്ച് ചെയ്തത് വഴി ശരാശരി ദിവസ വരുമാനം ദിവസം 64,000ൽ നിന്ന് 1.5.ലക്ഷമായും ഇ പി കെ എം 35 ൽ നിന്നും 54ന് മുകളിലേക്ക് മാറ്റുവാനും കഴിഞ്ഞു.

സാധാരണ ഡിപ്പോകളിൽ ഷെഡ്യൂളുകൾ പരിഷ്കരിക്കുമ്പോൾ നിലവിലെ മാസ ആകെ വരുമാനം 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് വർദ്ധിക്കുന്നതെങ്കിൽ വികാസ് ഭവൻ യുണിറ്റിൽ വരുമാനത്തിൻ്റെ ഇരട്ടിയാണ് വർദ്ധിച്ചത്. ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ നിലവിലുണ്ടായിരുന്ന പ്രധാന ട്രിപ്പുകൾ നിലനിർത്തി തീരെ നഷ്ടത്തിൽ ഓടുന്ന റൂട്ടുകൾ ക്രമീകരിച്ചതിലൂടെയുമാണ് വരുമാനത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് വികാസ് ഭവൻ യുണിറ്റ് ഓഫിസർ അറിയിച്ചു.

ഒരു കിലോ മീറ്റർ സർവീസ് നടത്തുമ്പോൾ കുറഞ്ഞത് 65 രൂപ ലഭിക്കാൻ സാധിക്കുന്ന തരത്തിൽ ഇലട്രിക് ബസുകളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. റെക്കോർഡ് വരുമാനം നേടി കൊണ്ട് വന്ന മുഴുവൻ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment