തനിക്കെതിരായ പീഡന പരാതി അടിസ്ഥാനരഹിതമെന്ന് നടൻ നിവിൻ പോളി. വ്യാജവും അസത്യവുമായ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിവിൻ പോളി അറിയിച്ചു.
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ദുബായിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കേസിൽ നിവിൻ പോളി ആറാം പ്രതിയാണ്.