മോഹൻ സിതാര ബി ജെ പിയിൽ

At Malayalam
1 Min Read

സംഗീത സംവിധായകൻ മോഹൻ സിതാരയ്ക്ക് ബി ജെ പി തൃശൂർ ജില്ലാ പ്രസിഡൻ് കെ കെ അനീഷ്കുമാർ മെംബർഷിപ്പ് നൽകിക്കൊണ്ട് ബി ജെ പി ജില്ലാ തല മെംബർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.

ബി ജെ പി മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗത്വം പുതുക്കിയതോടെയാണ് മെംബർഷിപ്പ് ക്യാമ്പയിന് തുടക്കമായത്. ജില്ലയിൽ ഏഴു ലക്ഷം പേരെ മെംബർമാരാക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചരണം.

Share This Article
Leave a comment