ഓപ്പൺ ഡബിൾ ഡെക്കർ ഡേ റൈഡ് തുടങ്ങി

At Malayalam
1 Min Read

യാത്രക്കാരുടെ സൗകര്യാർത്ഥം കെ എസ് ആർ ടി സി യുടെ തിരുവനന്തപുരം നഗരക്കാഴ്ചകൾക്കായുള്ള ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ഡേ റൈഡ് രാവിലെ 8 മണി,10 മണി,12 മണി സമയങ്ങളിൽ കിഴക്കേകോട്ടയിൽ നിന്നും ആരംഭിച്ചു. ഇതിനായി
ഓൺലൈൻ റിസർവേഷൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

കിഴക്കേകോട്ടയിൽ നിന്നും യാത്ര തിരിച്ച് തമ്പാനൂർ,പാളയം, കവടിയാർ, കനകക്കുന്ന്, മ്യൂസിയം, പ്രിയദർശിനി പ്ലാനറ്റോറിയം, ഈഞ്ചക്കൽ, ചാക്ക, ശംഖുമുഖം, ലുലു മാൾ വഴി കിഴക്കേക്കോട്ടയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ്.

കൂടാതെ സ്കൂൾ – കോളജ് വിദ്യാർഥികൾക്കായി ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കറിൽ നഗരക്കാഴ്ചകൾ കാണുന്നതിനായി പ്രത്യേക റൈഡും ആരംഭിച്ചിട്ടുണ്ട്. രാവിലെ 8:30 ന് ആരംഭിച്ച് വൈകുന്നേരം 3:00 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ഇതിൻ്റെ സമയം ക്രമീകരിച്ചിരിക്കുന്നത്

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും –
www.onlineksrtcswift. com എന്ന വെബ്സൈറ്റും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പും ഉപയോഗിക്കാവുന്നതാണ്.

- Advertisement -

ഫോൺ : 9497519901

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment