ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരായ നടപടി പ്രഖ്യാപിക്കുക കേന്ദ്രനേതൃത്വമാകും. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിമര്‍ശനത്തിന്റെ കാതല്‍ തിരിച്ചറിഞ്ഞ അദ്ദേഹം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ കണ്ണൂരിലേക്ക് മടങ്ങി.
ടി.പി രാമകൃഷ്ണന് എല്‍ഡിഎഫ് കണ്‍വീനറുടെ ചുമതല നല്‍കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സെക്രട്ടേറിയറ്റ് അംഗം, മുന്‍ മന്ത്രി, കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളിലെ പ്രവര്‍ത്തനങ്ങളാണ് പുതിയ പദവിയിലേക്ക് ടി.പിയെ എത്തിച്ചത്.പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ കടക്കുന്നതിൻ്റെ തൊട്ടുതലേന്ന് ഇ.പിക്ക് സ്ഥാനം നഷ്ടമാകുന്നത് ഏറെ ശ്രദ്ധേയമാണ്. സമ്മേളനം തുടങ്ങിയാൽ പാർട്ടി രീതിയനുസരിച്ച് സംസ്ഥാന സമ്മേളനം കഴിയുന്നവരെ നടപടികളുണ്ടാകാറില്ല. പി.ശശിക്കെതിരായ നടപടിയും ഇന്നത്തെ സംസ്ഥാന സമിതിയിൽ തീരുമാനമായേക്കും.
