മുകേഷ് രാജിവെക്കേണ്ട ആവശ്യം നിലവിലില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്ത്രീകൾക്കെതിരായ പീഡന കേസുകളിൽ പെട്ട 135 ജനപ്രതിനിധികള്‍ രാജിവെച്ചിട്ടില്ലെന്നും പിന്നെ മുകേഷിൻ്റെ രാജി ആവശ്യത്തിന് എന്ത് പ്രസക്തിയെന്നും ഗോവിന്ദൻ ചോദിച്ചു.
സി പി എം നേതാവ് പി കെ ശശിക്കെതിരായ അച്ചടക്ക നടപടിക്ക് സ്ഥിരീകരണം. തിരഞ്ഞെടുക്കപ്പെട്ട പാർട്ടി ചുമതലകളില്‍ നിന്ന് ഒഴിവാക്കും. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി പുനഃസംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദൻ അറിയിച്ചു.
ചലച്ചിത്ര വികസനനയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് എം എൽ എയെ ഒഴിവാക്കിയെന്ന് എം വി ഗോവിന്ദൻ.