തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ പ്രവർത്തിച്ചു വരുന്ന ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങളുമായി ഋഷിരാജ് സിംഗ് എത്തി. എം ടി വാസുദേവൻ നായരുടെ വാക്കുകളുടെ വിസ്മയം, മാധവിക്കുട്ടിയുടെ എൻ്റെ കഥ, എം എസ് ഫൈസൽ ഖാൻ്റെ യന്ത്രക്കസേര ഉൾപ്പെടെ 50 പുസ്തകങ്ങളാണ് തൻ്റെ ശേഖരത്തിൽ നിന്ന് മുൻ ഡി ജി പി മോർച്ചറി ലൈബ്രറിയിലേയ്ക്ക് സംഭാവനയായി നൽകിയത്.
പോസ്റ്റുമോർട്ടം വേളയിൽ പുറത്തു കാത്തുനിൽക്കുന്നവരുടെ മാനസിക സംഘർഷത്തിന് അയവു വരുത്തുന്നതിനായി മോർച്ചറിയിലെ സുരക്ഷാ ജീവനക്കാരനായ കണ്ണൻ്റെ നേതൃത്വത്തിലാണ് ലൈബ്രറി ആരംഭിച്ചത്. തുടക്കത്തിൽ തന്നെ വലിയ വാർത്താ പ്രാധാന്യം ഈ ലൈബ്രറിക്ക് ലഭിച്ചിരുന്നു. ലൈബ്രറിയെക്കുറിച്ച് പത്രത്തിലൂടെയാണ് അറിഞ്ഞതെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. നിലവിൽ 250 പുസ്തകങ്ങൾ ഉള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കണമെന്ന് നിർദ്ദേശിച്ച അദ്ദേഹം പുസ്തകങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാറിന് കൈമാറി. മുൻ സൂപ്രണ്ട് ഡോ എ നിസാറുദീൻ, അസിസ്റ്റൻ്റ് പൊലീസ് സർജൻ ഡോ മനോജ്, ഡോ ധന്യ എന്നിവർ സംസാരി