ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവെച്ചു

At Malayalam
0 Min Read

ഫെഫ്കയിൽ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവെച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഫെഫ്ക ‘കുറ്റകരമായ മൗനമാണ് പുലർത്തുന്നതെന്ന് സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവെച്ചുകൊണ്ട് പുറത്തുവിട്ട കത്തിൽ ആഷിഖ് പറയുന്നു. രാജി ബി ഉണ്ണി കൃഷ്ണനേതിരായ വിമർശനങ്ങൾക്ക് പിന്നാലെയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളിലും ഫെഫ്ക സ്വീകരിച്ച നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച് സംവിധായകൻ ആഷിഖ് അബു രംഗത്തെത്തിയിരുന്നു.സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാൻ ഒരു തൊഴിലാളി സംഘടനയുടെ നേതൃത്വം തയ്യാറാവുന്നില്ല എന്ന് ആഷിഖ് അബു പറഞ്ഞു.

Share This Article
Leave a comment