നോൺ വെജിറ്റേറിയൻ ഹൈബ്രിഡ് റൈസ് വികസിപ്പിച്ചെടുത്ത് ദക്ഷിണ കൊറിയൻ ഗവേഷകരുടെ സംഘം. ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണമാണ് ഈ അരിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതൊരു സെൽ കൾച്ചേർഡ് പ്രോട്ടീൻ റൈസാണ്. കന്നുകാലി പേശികളും കൊഴുപ്പ് കോശങ്ങളും ഉപയോഗിച്ച് ലാബിൽ വികസിപ്പിച്ചെടുത്തതാണ് അരി. ബീഫിലുള്ളതിനേക്കാൾ പ്രോട്ടീനാണ് അരിയിലുള്ളത്. പിങ്ക് നിറമുള്ള ഈ ബീഫ് റൈസിന് സാധാരണ അരിയേക്കാൾ കട്ടിയുണ്ട്.
നിലവിൽ കന്നുകാലികളിൽ നിന്നെടുത്ത കോശങ്ങളാണ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഭാവിയിൽ കന്നുകാലികളിൽ നിന്നല്ലാതെ സമാനകോശങ്ങൾ വികസിപ്പിച്ചെടുത്താൽ അതുപയോഗിച്ച് പരീക്ഷണം നടത്താൻ കഴിയും. അതിന് ശേഷം സുസ്ഥിരമായ ഒരു ഭക്ഷണസംവിധാനം വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു.
