തമിഴ്നാട്ടിലും സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനും നടപടി എടുക്കാനും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി രൂപീകരിക്കുമെന്ന് നടൻ വിശാൽ പറഞ്ഞു. സിനിമയിൽ അവസരങ്ങൾ നൽകണം എങ്കിൽ അഡ്ജസ്റ്റ്മെൻ്റ് ആവശ്യപ്പെടുന്ന കാസ്റ്റിംഗ് കൗച്ചിനെതിരെ കർശന നടപടി വേണമെന്നും ഇത്തരം പ്രണതകൾക്കെതിരെ സ്ത്രീകൾ ശക്തമായി പ്രതികരിക്കണമെന്നും വിശാൽ ആവശ്യപ്പെട്ടു.