പ്രമുഖ ചലച്ചിത്ര സംവിധായകൻ എം മോഹൻ അന്തരിച്ചു. വിടപറയും മുമ്പേ, പക്ഷേ, മുഖം, ഇടവേള, ശ്രുതി, ഇസബെല്ല തുടങ്ങി മികച്ച ഒരു പിടി ചിത്രങ്ങൾ മലയാളിയ്ക്ക് നൽകിയ സംവിധായകനാണ് അദ്ദേഹം.
പ്രേം നസീർ, നെടുമുടി വേണു തുടങ്ങിയവരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത വിട പറയും മുമ്പേ അദ്ദേഹത്തിൻ്റെ ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ശാലിനി എൻ്റെ കൂട്ടുകാരി എന്ന ചിത്രം പ്രശസ്ത നടി ശോഭയുടെ താരമൂല്യം വർധിപ്പിച്ചു. മോഹൻലാൽ- ശോഭന ജോഡികൾ ഒന്നിച്ച പക്ഷേ യും മലയാളി പ്രേക്ഷകരുടെ ഇഷ്ട സിനിമകളിൽ ഒന്നാണ്.