വയനാട് പുനരധിവാസം: സർവകക്ഷി യോഗം 29 ന്

At Malayalam
0 Min Read

വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. ഈ മാസം 29 വൈകീട്ട് 4.30ന് ഓൺലൈനായാണ് യോഗം ചേരുക.

റവന്യൂ- ഭവനനിർമ്മാണം, വനം- വന്യജീവി, ജല വിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ- പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്- വിനോദസഞ്ചാരം, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി മാർ എന്നിവരും പങ്കെടുക്കും.

Share This Article
Leave a comment