ഉരുള്‍പൊട്ടല്‍:സൂചിപ്പാറ മേഖലയില്‍ തിരച്ചിൽ തുടരുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

At Malayalam
0 Min Read

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് നടത്തിയ പ്രത്യേക തിരച്ചിലിൽ ആറ് ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യ ശരീര ഭാഗങ്ങളാണോ എന്ന് സ്ഥിരീകരിക്കാനുണ്ട്. നാളെയും (ഓഗസ്റ്റ് 26) തിരച്ചിൽ തുടരുമെന്ന് വനം വന്യജീവി വകുപ്പു മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

തിരച്ചിലുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് രാവിലെ 10 മണിക്ക് കളക്ടറേറ്റിൽ യോഗം ചേരും. തുടർന്ന് തിരച്ചിൽ നടത്തുന്ന പ്രദേശങ്ങളിൽ മന്ത്രി സന്ദർശനം നടത്തും.

Share This Article
Leave a comment